കൊച്ചി: വൈറ്റില മേല്‍പ്പാലം തുറന്ന സംഭവത്തില്‍ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തമ്മനം സ്വദേശി ആല്വിന് ആന്റണി, കളമശേരി സ്വദേശി സാജന്, മട്ടാഞ്ചേരി സ്വദേശി ഷക്കീര്‍ അലി എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. പൊതുമുതല്‍ നശിപ്പിക്കല്‍ അന്യായമായി കൂട്ടം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പാലം അനധികൃതമായി തുറന്നതിനെത്തുടര്‍ന്ന് വൈറ്റിലയിലും കുണ്ടന്നൂരും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇരുപാലങ്ങളുടെ സമീപത്തും ഗതാഗത നിയന്ത്രങ്ങള്ക്കുള്പ്പെടെ പോലീസ് ഉദ്യോഗസ്ഥരെ ജോലിക്കു നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഉപയോഗിച്ചു പാലങ്ങള്‍ അടക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കി വി ഫോര്‍ കൊച്ചി നേതൃത്വം രംഗത്തെത്തി. രാഷ്ട്രീയ മേലാളന്മാര്ക്ക് വേണ്ടിയാണു പോലീസിന്റെ അറസ്റ്റ് നടപടി.
പാലം തുറന്ന സംഭവം സംഘനയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഏതോ രാഷ്ട്രീയ കുബുദ്ധികള്‍ കാണിച്ച ഗൂഢതന്ത്രമാണിതെന്നും വി ഫോര്‍ നേതാക്കള്‍ പറഞ്ഞു.
പാലത്തിന്റെ ഭാര പരിശോധ ഉള്‍പ്പെടെ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നീട്ടികൊണ്ടു പോയതിനു പൊതുമരാമത്ത് മന്ത്രിക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും സംഘടന നേതാക്കള്‍ വ്യക്തമാക്കി.