കൊച്ചി: കണ്ടെയ്നര്‍ ലോറി പിന്നില്‍ ഇടിച്ചതിനെ തുടർന്നു വൈറ്റില ബൈപ്പാസ് മേല്പ്പാലത്തില്നിന്നു കാര്‍ താഴേക്കു മറിഞ്ഞു. ഇന്നു രാവിലെ 8.45 ഓടെയാണ് സംഭവം. കാര്‍ഡ്രൈവര്‍ എളമക്കര സ്വദേശി അര്ജുന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടപ്പള്ളിയില്‍നിന്നു വൈറ്റില ഭാഗത്തേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. ലോറി കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിലെ കൈവരികളും വൈദ്യുതി പോസ്റ്റും തകര്‍ത്താണ് കാര്‍ റെയില്‍വേ ട്രാക്കിനു സമീപത്തേക്കു വീണത്.
പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് സംഭവം ആദ്യം കണ്ടത്. പിന്നീട് നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്നു വൈറ്റില മേല്‍പ്പാലത്തില്‍ 15 മിനിറ്റോളം ഗതഗതക്കുരുക്കുണ്ടായി. പാലാരിവട്ടം പോലീസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.