കൊച്ചി: വൈറ്റില ജംഗ്ഷിനൂടെ സുഖമായൊരു യാത്ര സ്വപ്നം പോലും കാണാനാകാത്ത സ്ഥിതിയിലാണ് യാത്രക്കാർ. മഴ പെയ്താൽ റോഡു മുഴുവൻ ചെളിക്കുണ്ട്. വെയിൽ തെളിഞ്ഞാൽ മുഴുവൻ പൊടി. രണ്ടായാലും യാത്രക്കാ ർക്കു ദുരിതം തന്നെ. മേൽപ്പാലം നിർമാണത്തെത്തുടർന്ന് ഗതാഗതക്കുരുക്ക് പതിവായ ഇവിടെ റോഡിന്റെ മോശം അവസ്ഥകൂടിയായപ്പോൾ കൂടുതൽ മുറുകുന്ന അവസ്ഥയാണ്.
കളക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും വൈറ്റിലയിലെ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം ഉടനെയൊന്നും പ്രതീക്ഷിക്കണ്ടെന്നാണ് ഇവിടുത്തെ ഓട്ടോ ഡ്രൈവർമാർ പറയുന്നത്.
28 നകം വൈറ്റില ജംഗ്ഷനിലെ റോഡുകൾ നന്നാക്കണമെന്നാണ് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് രണ്ടു ദിവസത്തിനുള്ളിൽ നന്നാക്കി ഗതാഗതയോഗ്യമാക്കാൻ സാധിക്കുമോയെന്ന കാര്യം സംശയമാണ്.