ദിവസേന ഇരുപത്തി മൂന്നു മണിക്കൂറാണ് ഡയാന കോർസെറ്റ് ധരിക്കുന്നത്. ഇതിന്റെ ഫലമായി പ്രസവശേഷം ഇരുപത്തിയൊന്പത് ഇഞ്ച് ഉണ്ടായിരുന്ന ഇവരുടെ അരവണ്ണം ഇപ്പോൾ പതിനെട്ട് ആയി മാറിയിരിക്കുകയാണ്. കുളിക്കുന്പോഴും വ്യായാമം ചെയുന്പോഴും മാത്രമാണ് ഡയാന കോർസെറ്റ് അഴിച്ചുവെയ്ക്കുന്നത്. ഇത്തരത്തിൽ ഏകദേശം നാൽപ്പത്തയഞ്ച് കോർസെറ്റുകളുടെ ശേഖരം ഇവരുടെ പക്കൽ ഉണ്ട്.
ഇപ്പോൾ കോർസെറ്റ് ധരിക്കാതെ തനിക്ക് ഇരിക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ഇവരുടെ അരവണ്ണം അമിതമായി കുറയുന്നതിനെ കുറിച്ച് നേവി ഉദ്യോഗസ്ഥനായ ഇവരുടെ ഭർത്താവിന് അമിതമായ ആശങ്കയായിരുന്നു. അമിതമായി കോർസെറ്റ് ഉപയോഗിച്ചാൽ ശ്വാസകോശം, കരൾ, വാരിയെല്ല്, ഗർഭപാത്രം, അടിവയർ എന്നിവയ്ക്ക് ദോഷകരമായി ബാധിക്കാറുണ്ട്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും തനിക്ക് പഴയ രീതിയിലേക്കു മടങ്ങി പോകെണ്ടന്നാണ് ഡയാന പറയുന്നത്.