പേരാമ്പ്ര: സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം പേരാമ്പ്രയില്‍ രൂക്ഷമായി. ചാനിയം കടവ്-വടകര റോഡില്‍ എരവട്ടൂരിലെ പള്ളിമുക്കില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം വാഹനത്തില്‍ കെട്ടിവലിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയാണു സംഭവം.
കല്ലിട്ടു കെട്ടിയ തറയില്‍ ഇരുമ്പു തൂണ് സ്ഥാപിച്ചു മേലെ ഇരുമ്പു ഷീറ്റിട്ട വാഹന കാത്തിരിപ്പു കേന്ദ്രമാണിത്. നബിദിനാഘോഷ ഒരുക്കത്തിന്റെ ഭാഗമായി പുലര്‍ച്ചെ ഒന്നുവരെ പള്ളിയിലും ബസ് സ്റ്റോപ്പ് പരിസരത്തുമായി ആളുകളുണ്ടായിരുന്നു.
അതിനു ശേഷമാണു അതിക്രമം അരങ്ങേറിയത്. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്നു രാവിലെ ലീഗ് പ്രവര്‍ത്തകര്‍ എരവട്ടൂരില്‍ പ്രകടനവും യോഗവും നടത്തി. സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. വി.കെ. മൊയ്തി അധ്യക്ഷത വഹിച്ചു.