പത്തനാപുരം : തിരക്കേറിയ പത്തനാപുരം ടൗണില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പ് കേന്ദ്രമില്ല.വേനല്‍ ശക്തമാകുന്നതോടെ പൊതുജനം ദുരിതത്തിലാകുന്നു.കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രമായ പത്തനാപുരത്ത് ദിവസേന ആയിരകണക്കിനാളുകളാണ് വന്ന് പോകുന്നത്.എന്നാൽ ഇവർക്കാവശ്യമായ യാതൊരു അടിസ്ഥാനസൗകര്യങ്ങളും പത്തനാപുരത്തില്ല.
പത്തനംതിട്ട,ആലപ്പുഴ,തിരുവനന്തപുരം എന്നീ ജില്ലകളിലേക്ക് പോകുന്നതിനായി ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അടക്കം നിരവധി പേര് പത്തനാപുരത്തേക്ക് ദിവസേന എത്തുന്നുണ്ട്.ഇതിനു പുറമെ അന്യസംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരും ഇവിടെ എത്തുന്നു.കിഴക്കൻ മേഖലയിൽ പുലർച്ചെ സജീവമാകുന്ന ഏക മാർക്കറ്റും പത്തനാപുരത്തെതാണ്.പുനലൂര്‍,പത്തനംതിട്ട,അടൂര്‍,കൊട്ടാരക്കര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കായി നാല് ബസ് സ്റ്റോപ്പുകളാണ് ടൗണില്‍ ഉള്ളത്.
എന്നാല്‍ ഇവിടെ ഒന്നും തന്നെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ല.സ്ത്രീകളും കുട്ടികളും അടക്കം ദിനംപ്രതി നിരവധിയാളുകള്‍ വെയിലേറ്റ് പാതയോരങ്ങളില്‍ വാഹനങ്ങള്‍ കാത്തുനില്‍ക്കുകയാണ്.കല്ലുംകടവില്‍ സ്വകാര്യബസുകള്‍ക്കായി സ്റ്റാന്റും കാത്തിരിപ്പ് കേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്.
എന്നാൽ ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് അതും പ്രയോജനപ്രദമാകുന്നില്ല. കല്ലുംകടവില്‍ ടെമ്പോ സ്റ്റാൻഡിലെ ഡ്രൈവർമ്മാർ കാത്തിരിപ്പ് കേന്ദ്രം കൈയടക്കി വെച്ചിരിക്കുകയാണന്ന ആക്ഷേപവും ഉണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുവരെ ബസുകള്‍ വന്നുപോകുന്ന പത്തനാപുരം കെ.എസ്.ആര്.ടി.സി സ്റ്റാന്റില്‍ പോലും കാത്തിരിപ്പ് കേന്ദ്രമില്ല എന്നതാണ് സത്യാവസ്ഥ.വാഹനങ്ങള്‍ കാത്ത് നിന്നും ആളുകള്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുന്നതും പതിവാണ്.
നിരവധി തവണ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ഫലം ഉണ്ടായില്ല.പകല്‍സമയങ്ങളില്‍ ചൂടും,പൊടിക്കാറ്റും വര്‍ധിക്കുന്നതോടെ വാഹനങ്ങള്‍ കാത്ത് വ്യാപാര സ്ഥാപനങ്ങളുടെ മുന്പില് അഭയം തേടേണ്ട ഗതികേടിലാണ് യാത്രക്കാര്‍.