പാലക്കാട്: ശേഖരിപുരം പെട്രോൾ പന്പിനുസമീപം നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പണിത ബസ് കാത്തിരിപ്പുകേന്ദ്രം പ്രവർത്തനസജ്ജമായിട്ട് ഏറെ നാളായെങ്കിലും ഇതിനു മുന്നിൽ കോളജ് ബസുകൾ നിത്തിയിടുകയും നാലുചക്ര തട്ടുകടയും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും കൂട്ടിയിട്ടിരിക്കുന്നതായും പരാതി.
ഇതുമൂലം യാത്രക്കാർ ഇപ്പോഴും മഴയും വെയിലുംകൊണ്ട് പെട്രോൾ പന്പിന് മുന്നിലാണ് ബസ് കാത്തുനില്ക്കുന്നത്. എത്രയും ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ തടസം സൃഷ്ടിച്ച് നില്ക്കുന്നവ മാറ്റുന്നതിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഹരിദാസ് മച്ചിങ്ങൽ ട്രാഫിക്ക് ഇൻസ്പെക്ടർക്കും നഗരസഭാ ചെയർപേഴ്സണും സെക്രട്ടറിക്കും പരാതി നല്കി.