പാലക്കാട്: വാളയാര്‍ ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. ഇന്നലെ രാത്രി 11നു തുടങ്ങിയ പരിശോധന ഇന്നു പുലര്‍ച്ചെ നാലുവരെ നീണ്ടു.
പരിശോധനയില്‍ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പിരിച്ചെടുത്തു സൂക്ഷിച്ച 13,000 രൂപ പിടികൂടി. ഡിവൈഎസ്പി എം.ഷംസുദീന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ഫിലിപ് സാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു പണം പിടികൂടിയത്.
കാന്തത്തിനൊപ്പം റബര്‍ ബാന്‍ഡ് ചുറ്റി ചെക്പോസ്റ്റ് പരിസരത്ത് ഒട്ടിച്ച നിലയിലാണു പണം സൂക്ഷിച്ചിരുന്നത്. ട്രാഫിക് ബോധവല്കരണത്തിനുള്ള നോട്ടീസിനുള്ളില് പൊതിഞ്ഞ നോട്ടുകെട്ടുകളും പിടികൂടി.
ഒരു എംവിഐയും നാല് എഎംവിഐയും ഒരു ഓഫീസ് അറ്റന്‍ഡറുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ മറ്റാരും യൂണിഫോം ധരിച്ചിരുന്നില്ല.
കൈക്കൂലി വാങ്ങി യാതൊരുവിധ പരിശോധനയും കൂടാതെയാണ് വാഹനങ്ങള്‍ ചെക്പോസ്റ്റ് കടത്തിവിട്ടിരുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്.
ഓണത്തിരക്കിനിടയില്‍ വ്യാപക പണം പിരിവെന്ന പരാതിയെ തുടര്‍ന്നു രണ്ടാഴ്ച്ചയ്ക്കിടെ ഇതു രണ്ടാമത്തെ പരിശോധനയാണു നടന്നത്.