റാഞ്ചി: ജാർഖണ്ഡിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്നു കിണറ്റിലേക്കു ചാടിയ യുവാവും, ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാലുപേരും മരിച്ചു.
ഹസാരിബാഗിലെ ചാർഹിയിലാണ് സംഭവം. സുന്ദർ കർമാലി (27) ആണ് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിലേക്ക് ചാടിയത്. ഇയാളെ രക്ഷിക്കാനാണ് പ്രദേശവാസികളായ നാലു പേർ കിണറ്റിൽ ഇറങ്ങിയത്.
എല്ലാവരും മരിച്ചു. രാഹുൽ കർമാലി, വിനയ് കർമാലി, പങ്കജ് കർമാലി, സുരജ് ബുൽയാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.