യുഎഇയിലെ ഒയാസിസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് നഴ്സിംഗ് ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബിഎസ്സി നഴ്സിംഗ് പാസായ സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം. കൂടാതെ അബുദാബി ആരോഗ്യ മന്ത്രാലയം നടത്തുന്ന പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ മുന്‍പരിചയവും അഭിലഷണീയം.
താത്പര്യമുള്ളവര്‍ തങ്ങളുടെ ലോഗിന്‍ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച് www.jobsnorka.gov.in എന്ന വെബ്സൈറ്റുവഴി 2017 മാര്‍ച്ച് 16 വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ [email protected] എന്ന വെബ്സൈറ്റിലേയ്ക്ക് അയക്കണം. യോഗ്യതകളെ സംബന്ധിച്ച മെയില്‍ അയക്കുന്നതോടൊപ്പം haad rn വിജയിച്ച സര്‍ട്ടിഫിക്കറ്റും ചേര്‍ത്ത് വേണം അയയ്ക്കാന്‍. മറ്റ് പ്രൈവറ്റ് ഏജന്‍സികള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഇതാനായി മറ്റൊരിടത്തും പണമടയ്ക്കേണ്ട കാര്യമില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് demo.norkaroots.net/recruitment-2015.aspx എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.