കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരേ മുസ്ലിം ലീഗ് സുപ്രീം കോടതിയിലക്ക്. രാജ്യസഭാ എംപി ഹാരിസ് ബീരാൻ മുഖേന പി.കെ. കുഞ്ഞാലികുട്ടിയാണ് ഹർജി സമർപ്പിക്കുക.
കഴിഞ്ഞ ദിവസം ബിൽ പാർലമെന്റ് പാസാക്കിയതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോൺഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പടെ നിയമത്തെ എതിർത്തു രംഗത്തുവന്നിരുന്നു. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഒന്നിച്ചായിരിക്കും സുപ്രീം കോടതി പരിഗണിക്കുക.