കസേരയും പദവിയുമല്ല എനിക്കു മുഖ്യം അഴിമതിയ്‌ക്കെതിരായ യുദ്ധമാണ്; ബിജു പ്രഭാകറിന് വ്യാജ ഐഎഎസ് നല്‍കാന്‍ കൂട്ടുനിന്നവരുടെയെല്ലാം പണി തെറിപ്പിക്കും; വീണ്ടും പുലിയായി രാജു നാരായണ സ്വാമി

raju600തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ തന്റെ ഭരണകാലത്ത് മൂന്നാറിലേക്കയച്ച മൂന്നു പുലികളില്‍ മുഖ്യനായിരുന്നു രാജു നാരായണ സ്വാമി. അഴിമതിയ്‌ക്കെതിരേ അക്ഷീണമായി പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് സ്വാമിയെ ഭരണകക്ഷികള്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയും പ്രാധാന്യം കുറഞ്ഞ വകുപ്പിന്റെ ചുമതല നല്‍കി ഒതുക്കുകയും ചെയ്തു എന്നത് ഏവര്‍ക്കുമറിയാവുന്ന പരമാര്‍ഥം.

കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിനെതിരേ രാജു നാരായണ സ്വാമി ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണങ്ങളാണ് അദ്ദേഹത്തെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നും റദ്ദാക്കാണമെന്നും ആവശ്യപ്പെട്ട സ്വാമി ബിജു പ്രഭാകറിന്റെ ഐഎഎസ് പണി തെറിപ്പിക്കുമെന്നും വ്യാജ ഐഎഎസിനെതിരേ കേന്ദ്രത്തെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇതിനു പുറമെ വ്യവസായ മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അനധികൃതമായി ജോലിയില്‍ കയറ്റിയെന്ന ആരോപണവും ബിജു പ്രഭാകറിനെതിരെ ഉന്നയിച്ചിട്ടുണ്ട്. വ്യവസായമന്ത്രി എസി മൊയ്തീന്റെ െ്രെപവറ്റ് സെക്രട്ടറി കെ രാജാറാംതമ്പിയുടെ ഭാര്യയ്ക്കാണ് ബിജു പ്രഭാകര്‍ അനധികൃതമായി നിയമനം നല്‍കിയത് എന്നും സ്വാമി പറയുന്നു.

തച്ചടി പ്രഭാകരന്റെ മകന്‍ എന്ന നിലയില്‍ മാത്രമാണ് ബിജു പ്രഭാകറിന് ഐഎഎസ് കിട്ടിയത്. ഐഎഎസ് നല്‍കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെല്ലാം മറുപടി പറയേണ്ടി വരുമെന്നും നാരായണ സ്വാമി പറയുന്നു. ഐഎഎസ് വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ട്. അതുമായി കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. കസേരയും പദവിയുമൊന്നും തനിക്ക് പ്രശ്‌നമല്ലെന്നും അഴിമതിക്കെതിരെ യുദ്ധം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും രാജു നാരായണ സ്വാമി പറയുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഹൈ ഡെന്‍സിറ്റി ഫാമിങ് പരിപാടിയുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നിന്നുള്ള ക്ലിഫ് ലവ് എന്നയാളെ പങ്കെടുപ്പിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും സ്വാമി ആരോപിക്കുന്നു. മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ക്ലിഫ് ലവ് എന്നയാളെ സംസ്ഥാനത്തെത്തിച്ചതെന്ന് പറയുന്ന സ്വാമി ഇതു സംബന്ധിച്ച ഫയല്‍ ഹാജരാക്കാന്‍ ബിജു പ്രഭാകറിനോട് ആവശ്യപ്പെട്ടിരുന്നു.

കാര്യങ്ങള്‍ ഇത്രത്തോളമായപ്പോള്‍ ബിജുപ്രഭാകര്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് അവധി അപേക്ഷ നല്‍കുകയായിരുന്നു. ചട്ടങ്ങള്‍ പാലിച്ചു ജോലി ചെയ്താലും വിജിലന്‍സ് കേസുകളിലും മറ്റും കുരുക്കുകയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അവധി അപേക്ഷ. അടുത്തമാസം പത്തുമുതല്‍ അവധിയില്‍ പ്രവേശിക്കുമെന്നാണ് ബിജു പ്രഭാകര്‍ അറിയിച്ചിരിക്കുന്നത്.തിരുവനന്തപുരം കലക്ടര്‍ ആയിരിക്കെ പാറ്റൂര്‍ ഭൂമി വിവാദം, മൂക്കുന്നിമലയിലെ ഭൂമി തിരിച്ചുപിടിക്കല്‍ തുടങ്ങിയ കേസുകളില്‍ നേരിട്ടു പങ്കില്ലാതിരുന്നിട്ടും പ്രതിയാക്കപ്പെട്ടെന്ന് കഴിഞ്ഞ ദിവസം ബിജു പ്രഭാകര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു.രാജു നാരായണ സ്വാമിക്കെതിരെ ആരോപണങ്ങളുമായി ബിജു പ്രഭാകര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതിന് പിന്നാലെയാണ് ബിജു പ്രഭാകറിന്റെ ഐ.എ.എസ് യോഗ്യത വരെ ചോദ്യം ചെയ്ത് സ്വാമി രംഗത്തെത്തിയത്. എന്തായാലും വരും നാളുകളില്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

Related posts