യു​ദ്ധ​ഭീ​തി; വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ ല​ബ​ന​നി​ലു​ള്ള പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്നു

ദോ​ഹ: പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വ​ർ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ൽ യു​എ​സ് അ​ട​ക്ക​മു​ള്ള പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ ഉ​ട​ൻ ല​ബ​ന​ൻ വി​ട​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു.

ഇ​റാ​നും ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ ല​ബ​ന​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​സ്ബു​ള്ള ഭീ​ക​ര​രും ഇ​സ്ര​യേ​ലി​ൽ ആ​ക്ര​മ​ണ​ത്തി​നു കോ​പ്പു​കൂ​ട്ടു​ന്ന​താ​യി​ട്ടാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നു മ​റു​പ​ടി​യാ​യി ഇ​സ്ര​യേ​ൽ ല​ബ​ന​നി​ൽ വ​ൻ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടേ​ക്കും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​എ​സ്, ബ്രി​ട്ട​ൻ, സ്വീ​ഡ​ൻ, ഫ്രാ​ൻ​സ്, കാ​ന​ഡ, ജോ​ർ​ദാ​ൻ രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​രോ​ടു ല​ബ​ന​ൻ വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കി​ട്ടു​ന്ന വി​മാ​ന​ത്തി​ൽ ക​യ​റി​പ്പോ​കാ​നാ​ണു യു​എ​സ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഹ​മാ​സ് ത​ല​വ​ൻ ഇ​സ്മ​യി​ൽ ഹ​നി​യ ടെ​ഹ്റാ​നി​ൽ വ​ധി​ക്ക​പ്പെ​ട്ട​തി​ലും ഹി​സ്ബു​ള്ള​യു​ടെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ഫ​വാ​ദ് ഷു​ക്കൂ​ർ ബെ​യ്റൂ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​തി​ലും ഇ​സ്ര​യേ​ലി​നു നേ​ർ​ക്കു വൈ​കാ​തെ പ്ര​തി​കാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​നു​മാ​നം. ഇ​റാ​നും ഹി​സ്ബു​ള്ള​യും ആ​സൂ​ത്ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഉ​ന്ന​ത​ത​ല അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ഏ​പ്രി​ലി​ൽ ഇ​റാ​ൻ ഇ​സ്ര​യേ​ലി​നു നേ​ർ​ക്കു ന​ട​ത്തി​യ​തി​നു സ​മാ​ന​മാ​യ ആ​ക്ര​മ​ണ​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക​യെ​ന്നും പ​റ​യു​ന്നു. അ​ന്ന് സി​റി​യ​യി​ലെ ഇ​റേ​നി​യ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി മു​ന്നൂ​റോ​ളം മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളു​മാ​ണ് ഇ​സ്ര​യേ​ലി​നു നേ​ർ​ക്കു പ്ര​യോ​ഗി​ച്ച​ത്. ഇ​സ്ര​യേ​ലും യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി​ക​ളും ചേ​ർ​ന്ന് ആ​ക്ര​മ​ണം പ​രാ​ജ​യ​പ്പെ​ടു​ത്തി.

Related posts

Leave a Comment