യുദ്ധം പത്രത്തിലൂടെയും ടി.വിയിലൂടെയും മാത്രം അറിയുന്നവരോട്, യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ആര്ത്തുവിളിക്കരുതെന്നഭ്യര്ത്ഥിച്ച് മലയാളി യുവാവ് പ്രണവ് ആദിത്യന്. യുദ്ധം മുന്നില്‍ കണ്ടു കഴിയുന്ന ഒരു കൂട്ടം യുവാക്കളുടെ കൂടെ ഞാനും എന്ന തലക്കെട്ടോടെയാണ് പ്രണബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ത്യ-പാക്ക് അതിര്‍ത്തിക്കടുത്തുള്ള മെന്റര്‍ എന്ന പ്രദേശത്താണ് പ്രണവ്. ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം പ്രണവ് വീഡീയോയും പോസ്റ്റ് ചെയിതിട്ടുണ്ട്.
ചാനലുകളില്‍ വരുന്ന വാര്‍ത്തകളിലെ സ്കോര്‍ ബോര്‍ഡ് നോക്കി കൈയ്യടിക്കാനും ജയ് വിളിക്കാനും ഒരുപാടു പേരുണ്ട്. ഒരു നിമിഷം ഇവിടെയുള്ള ജനങ്ങളെകുറിച്ചോര്ത്തുനോക്കു, പട്ടാളക്കാരെ കുറിച്ചോര്‍ക്കൂ എന്ന് തുടങ്ങുന്നതാണ് പ്രണവിന്റെ പോസ്റ്റ്.
യുദ്ധത്തിന്റെ ഭീതിയില്‍ ഇവിടുത്തെ ജനങ്ങളും പട്ടാളക്കാരും ഭീതിയോടെയാണ് കഴിയുന്നത്, യുദ്ധം എന്ന് പത്രത്തില്‍ വായിക്കുമ്പോഴോ ടി.വിയില്‍ വാര്‍ത്ത കേള്‍ക്കുമ്പോഴോ മാത്രം അറിയുന്നവരോട് ദയവുചെയ്ത് ആര്ത്തുവിളിക്കരുതെന്നായിരുന്നു പ്രണവിന്റെ അഭ്യര്‍ത്ഥന.
കാഷ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ നിരവധി പേര് ‘സേ നോ ടു വാര്’ ക്യാമ്പയിനും ആരംഭിച്ചിരുന്നു.