മുംബൈ: ഇന്ത്യൻ ഇ പേയ്മെന്റ് കന്പനിയായ ഫ്ലിപ് കാർട്ടിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാനൊരുങ്ങി അമേരിക്കൻ റീട്ടെയ്ലർ വന്പൻ വാൾമാർട്ട്. ഇതു സംബന്ധിച്ച് ഇരുകന്പനികളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
ആദ്യ ഘട്ടത്തിൽ 26 ശതമാനം ഓഹരികളും അടുത്ത ഘട്ടത്തിൽ 51 ശതമാനം ഓഹരികളും സ്വന്തമാക്കാനാണു വാൾമാർട്ടിന്റെ പദ്ധതി. ഇതിനായി 12 ബില്യൺ യുഎസ് ഡോളർ കന്പനി മുതൽ മുടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചൈനീസ് ടെക് വന്പൻ ടെൻസന്റ്, അമേരിക്കൻ ഇ പെയ്മെന്റ് കന്പനി ഇ ബെ തുടങ്ങിയവ കഴിഞ്ഞ വർഷംതന്നെ ഫ്ലിപ്കാർട്ടിന്റെ ഓഹരികൾ സ്വന്തമാക്കിയിരുന്നു.