ചാരുംമൂട് : വാഷിംഗ് മെഷീൻ ഓണ്‍ ചെയ്യാൻ ശ്രമിക്കുന്പോൾ പൊട്ടിത്തെറിച്ചു. വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നൂറനാട് മുതുകാട്ടുകര ചെന്പകശ്ശേരി വടക്കേതിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ രത്നമ്മ (70)ആണ് രക്ഷപെട്ടത്. പുകഉയരുന്നത് കണ്ടതിനെ തുടർന്ന് ഓടിമാറിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വാഷിംഗ് മെഷീനിൽ നിന്നും അസാധാരണമായ ശബ്ദം ഉണ്ടാകുകയും മെഷീൻ പൊട്ടിത്തെറിക്കുകയുമായിരുന്നു. കായംകുളത്തു നിന്നും അഗ്നിശമന സേനയെത്തി പരിശോധന നടത്തി.
വാഷിംഗ് മെഷീൻ പൂർണമായി കത്തി നശിച്ചു. മെഷീനിൽ തുണി വാഷ് ചെയ്യുവാനുള്ള വെള്ളം മതിയായ രീതിയിൽ ഇല്ലാതെ പോയതാകാം ഇത്തരത്തിൽ കത്തി നശിക്കുവാൻ ഇടയായതെന്നു കരുതുന്നതായി അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ ഷെരീഫ് പറഞ്ഞു.