വാഷിംഗ്ടണ്‍ ഡിസി: ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനെ പിന്തുണച്ചുകൊണ്ട് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍.
ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതിനൊപ്പം ആന്റി സെമിറ്റിസത്തിനെതിരേ ശബ്ദമുയര്‍ത്തുക എന്നതു കൂടി ലക്ഷ്യമിട്ടായിരുന്നു പ്രകടനം.
തെരുവില്‍ തിങ്ങിനിറഞ്ഞ ജനങ്ങള്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും പതാകകള്‍ കൈയ്യിലേന്തിയാണ് പ്രകടനം നടത്തിയത്.
”ഞങ്ങള്‍ വീണ്ടും ഉന്മൂലനം ചെയ്യപ്പെടില്ലെന്നു കാണിക്കാനാണ് ഞങ്ങള്‍ ഇവിടെ അണിനിരന്നിരിക്കുന്നത്” ഇസ്രയേല്‍ വംശജനായ, ന്യൂജഴ്സിയിലെനിന്നുള്ള 57 വയസുകാരനായ സ്വകാര്യ ട്രെയിനര്‍ മാര്‍ക്കോ അബൗ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലസ്തീനെയും ഇസ്രയേലിനെയും അനുകൂലിക്കുന്ന റാലികള്‍ നടന്നു വരുന്നുണ്ട്.