തേനീച്ചക്കൂട്ടില്‍ നിന്ന് തേന്‍ കിട്ടുമെന്ന കരുതി വിദ്യാര്‍ഥിനി കടന്നല്‍ക്കൂട്ടില്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്കൂളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ് കടന്നല്‍കുത്തേറ്റത്.
ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. സ്കൂള്‍ വളപ്പിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ പനമരത്തിലാണ് കടന്നല്‍ക്കൂട് കണ്ടെത്തി.
വിദ്യാര്‍ഥിനികള്‍ക്ക് കടന്നല്‍ക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്കൂളിന് അവധി നല്‍കും. കടന്നല്‍ഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവധി നല്‍കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.