കാഞ്ഞിരപ്പള്ളി: അറവുശാലയില്‍ നിന്നു തള്ളിയ ഭ്രൂണം പെരുവഴിയില്‍. 26ാം മൈല്‍ – വട്ടകപ്പാറ റോഡിലാണ് ഭ്രൂണം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകളുടെ പ്രവര്‍ത്തങ്ങള്‍ക്കു യാതൊരു വിധ നിയന്ത്രണങ്ങളുമില്ല. ഇതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. രോഗം ബാധിച്ച മാടുകളെപ്പോലും യാതൊരുവിധ പരിശോധനകളും കൂടാതെയാണ് അറവുശാലകള്‍ ഇറച്ചിയാക്കി വില്‍ക്കുന്നതെന്ന് ആരോപണമുണ്ട്. ജില്ലയില്‍തന്നെ ഏറ്റവുമധികം കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണ്.
ഞങ്ങളോടെന്തിന് ഇങ്ങനെ..! അറവുശാലയില്‍ നിന്നു പുറന്തള്ളിയ ഭ്രൂണം പെരുവഴിയില്‍
