കൊല്ലങ്കോട്: പടിഞ്ഞാറൻ ജില്ലയിൽ നിന്നും വീണ്ടും വാഹനത്തിൽ അ റവുമാലിന്യം നിക്ഷേപിക്കാനെത്തിയതു നാട്ടുകാർ തടഞ്ഞ് പോലിസിനു പരാതി നൽകി. ഇന്നലെ പുലർച്ചെ മുന്നിന് ചമ്മണാംപതി ചുക്കാന്പതിയിൽ പപ്പാത്തിയുടെ മകൻ പ്രഭുവിന്റ സ്ഥലത്തു മറവു ചെയ്യാനാണ് മാലിന്യം എത്തിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ടു കൊല്ലങ്കോട് പോലീസ് ടെന്പോ ഡ്രൈവർ തൃശൂർ സ്വദേശി ഫ്രാൻസിസ് (22)നെ കസ്റ്റഡിയിലെടുത്തു. അതീവ ദുർഗന്ധം വമിക്കുന്ന ടെന്പോയിൽ അറവു മാലിന്യത്തിനു പുറമെ ആശുപത്രിയിലേയും മറ്റും രാസമാലിന്യവുംഎത്തിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പോലിസിനു പരാതി അറിയിച്ചിട്ടുണ്ട്.
ഇതു മുന്നാം തവണയാണ് പ്രഭു പടിഞ്ഞാറൻ ജില്ലകളിൽ നിന്നും മാലിന്യം കൊണ്ടു വന്നിരിക്കുന്നത്. മുന്പു രണ്ടു തവണയം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാൽ ഈ പ്രതിഷേധവും മറികട ന്നാണ് വീണ്ടും അറവു മാലിന്യം കൊണ്ടു വന്നിരിക്കുന്നത്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ തിരുച്ചന്ദ്രൻ ,കാളിശ്വരൻ, കാർത്തി കേയൻ എന്നിവരാണ് മാലിന്യവാഹനം എത്തിയതിനെതിരെ രംഗത്തു വന്നത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നു മുതലമട പഞ്ചായത്ത് പ്ര സിഡന്റ് ബേബി സുധയും സംഭവ സ്ഥലത്തെത്തിയരുന്നു. പ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാൽ രാത്രി മാലിന്യം നിക്ഷേപം തടയാൽ പരിസരവാസികൾ എത്തില്ലെന്നതാണ് സ്ഥലം ഉടമ യുടെ നിഗമനം. ഈ സ്ഥലത്ത് കുടിവെള്ള പദ്ധതികൾ ഉള്ളതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടുമെന്നും നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനോട് പരാതിപ്പെട്ടു.