കൊല്ലങ്കോട്: റോഡുവക്കിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കവറുകൾ വളർത്തുമൃഗങ്ങൾക്കു ഭീഷണിയാകുന്നതായി പരാതി. പയിലൂർമൊക്കിൽ കടകൾക്കു സമീപത്താണ് ബേക്കറി, മറ്റു വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത്.
ഇവിടെയെത്തുന്ന ആട്ടിൻകൂട്ടങ്ങളും മറ്റും മാലിന്യം തിന്നതിനൊപ്പം കവറുകൾ വയറ്റിലെത്തി വയർവീർത്ത് ചാകുന്നതു പതിവാണ്. മിക്ക പഞ്ചായത്തുകളും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കൊല്ലങ്കോട് പഞ്ചായത്തിൽ നടപ്പിലായിട്ടില്ല.
ഇത്തരത്തിൽ അപകടത്തിൽപ്പെട്ട വളർത്തുമൃഗങ്ങളെ അറവുശാലകളിലേക്ക് കിട്ടുന്ന വിലയ്ക്ക് വില്ക്കുകയാണ് ചെയ്യുന്നത്. മണ്ണിൽ ദ്രവിക്കാത്ത പ്ലാസ്റ്റിക് കവറുകൾ വ്യാപാരികൾ ഉപയോഗിക്കുന്നതു തടയാൻ ബന്ധപ്പെട്ട കൊല്ലങ്കോട് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.