മാലിന്യങ്ങൾ തട്ടിയിട്ട് റോഡിലൂടെ നടക്കാൻ സാധിക്കാത്ത കാലമാണ് ഇന്ന് എന്നാൽ, എല്ലാ സ്ഥലങ്ങളിലും അങ്ങനെയല്ലന്ന് കാണിച്ച് തരികയാണ് ഹോങ്കോംഗിലെ ഡിസ്നിലാന്റ്. നിരത്തിൽ നടക്കുന്ന ആളുകളിലേക്ക് സ്വയം ഉരുണ്ടെത്തി മാലിന്യം ചോദിച്ചു വാങ്ങുന്ന ഡസ്റ്റ് ബിൻ ആണിവിടെ താരം.
ആളുകൾ നടന്നു വരുന്പോൾ അവർക്കിടയിലേക്ക് കയറിച്ചെന്ന് എനിക്ക് വിശക്കുന്നു ഭക്ഷണം വേണം, മാലിന്യങ്ങൾ ഉണ്ടെങ്കിൽ തരൂ എന്ന് കെഞ്ചിപ്പറയുന്ന വായാടി ഡസ്റ്റ്ബിന്‍’ ആണ് ഈ കുറുന്പൻ.
അപ്രതീക്ഷിതമായി വരുന്നതിനാൽ ആളുകൾ ആദ്യമൊന്ന് ഭയക്കുമെങ്കിലും അൽപ സമയത്തിനു ശേഷം ആളുകൾ അവന് മാലിന്യം കൊടുക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും വായാടിക്കുട്ടന്റെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
എങ്ങനെയാണ് ഇതിന് ശബ്ദം ഉണ്ടാകുന്നത്. മറ്റാരെങ്കിലും റിമോട്ടിൽകൺട്രോൾ ചെയ്യുന്നതാണോ എന്ന് പലരും സംശയം ഉന്നയിച്ചു. ഡസ്റ്റ്ബിന്നിനെ തനിക്ക് തന്നാല്‍ അവന് ജീവിതകാലം മുഴുവന്‍ കഴിക്കാനുള്ള ഭക്ഷണം താന്‍ നല്‍കാമെന്നായിരുന്നു മറ്റു ചിലരുടെ കമന്റ്.