കന്യാകുമാരി: കേരളത്തിൽനിന്നു മാലിന്യവുമായെത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിയിൽ. സംഭവത്തിൽ മൂന്നു മലയാളികളടക്കം ഒൻപതുപേരെ കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സ്വദേശികളായ ദിനേശ് കുമാർ, ജയപ്രകാശ്, സൈന്റോ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. അറസ്റ്റിലായവരിൽ അഞ്ചു തമിഴ്നാട് സ്വദേശികളും ഒരു അസം സ്വദേശിയും ഉൾപ്പെടുന്നു. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരേ കേസെടുത്തു.
നേരത്തെ കേരളത്തിൽനിന്നുളള ആശുപത്രിമാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയെടുത്തിരുന്നു. കേരളത്തിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രൈബ്യൂണൽ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യിക്കുകയും ചെയ്തിരുന്നു.