തിരുവനന്തപുരം: ഏഴ് വകുപ്പുകൾ ഇട്ട് പൂട്ടാൻ നോക്കിയ പോലീസുകാർക്ക് പണിയായി. നിയമസഭയിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കാരിന് തിരിച്ചടി.
വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈക്ക് പൊട്ടലില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.പൊട്ടല്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് രണ്ട് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്.
ഏഴ് വകുപ്പുകളാണ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ മൂന്നെണ്ണം ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമായിരുന്നു.
ഡോക്ടര്‍മാരുമായി സംസാരിച്ചശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കാനാണ് പോലീസ് ആലോചിക്കുന്നത്.