ലോക്ക്ഡൗണിനെത്തുടര്‍ന്ന് എല്ലാവരും വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. പാചകവും ടിക് ടോക്ക് വീഡിയോകളും മറ്റുമായി സമയം ചിലവഴിക്കുന്ന നിരവധി ആളുകളുണ്ട്.
എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ കൗമാരക്കാര്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ടുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഫോണിലും മറ്റ് സാങ്കേതിക ഉപകരണങ്ങളിലും ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും ആസ്വദിക്കുന്ന 13 നും 15 നും ഇടയില്‍ പ്രായക്കാര്‍ കൂടുന്നെന്നും ഇവരുടെ ഈ കാഴ്ച ഉറക്കം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
കൂട്ടുകാരോടൊപ്പമുള്ള വിനോദങ്ങളെല്ലാം നിലച്ചതോടെ സ്‌ക്രീനിനു മുമ്പില്‍ മണിക്കൂറുകള്‍ ചിലവഴിച്ച് ലൈംഗിക ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന പ്രവണത കൗമാരക്കാരില്‍ കൂടിവരികയാണ്.
ചിലര്‍ പ്രായം തെറ്റിദ്ധരിപ്പിച്ച് ഡേറ്റിംഗ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുകയും അപരിചിതരുമായി ചാറ്റിംഗ് നടത്തുകയും അശ്ലീല ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ളവ പങ്കു വെയ്ക്കുകയും ചെയ്യുന്നു.
കൗമാരപ്രായത്തിലുള്ളവര്‍ ശരീരത്തില്‍ മുറിവ് ഉണ്ടാക്കുന്നതിനെതിരേ മാനസീകാരോഗ്യ വിദഗ്ധരുടെ മുന്നില്‍ പരാതിയുമായി എത്തിയ മാതാപിതാക്കളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
സാധാരണയായി സുഹൃത്തുക്കളുമായുള്ള കറക്കമുള്‍പ്പെടെ എല്ലാം അവസാനിച്ചതോടെയാണ് കൗമാരക്കാര്‍ വിര്‍ച്വല്‍ ലോകത്തേക്ക് പോയത്.
ബോറടിക്കാന്‍ തുടങ്ങിയതോടെയാണ് കൗമാരക്കാര്‍ ഓണ്‍ലൈനില്‍ പരീക്ഷണം തുടങ്ങിയത്. മണിക്കൂറുകളോളം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് ഉറക്കക്കുറവും മുഷിപ്പും ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
അടുത്തിടെ ശരീരം മുറിപ്പെടുത്തി എത്തുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. 13നും 15നും ഇടയില്‍ പ്രായക്കാരാണ് കൂടുതല്‍.
ഗുരുതരമല്ലാത്ത പരിക്കുകള്‍ സ്വയം ഉണ്ടാക്കുന്നതിന് കാരണം തന്നെ ആശുപത്രിയില്‍ എത്തിക്കുന്നത് വഴി മാതാപിതാക്കളുടെ ശ്രദ്ധ കിട്ടുകയാണ്.
കുട്ടികളില്‍ അച്ചടക്കം അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമം കുട്ടികളെ ആക്രമണകാരികളാക്കി മാറ്റുന്നു. കുട്ടികള്‍ പുകവലിക്കും മദ്യപാനത്തിനും ഇരയാകുന്നതായുള്ള പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കുമെന്ന ആശങ്കയും മാതാപിതാക്കള്‍ പുലര്‍ത്തുന്നുണ്ട്.
കുട്ടികളെ ഈ സാഹചര്യത്തില്‍ തടയാന്‍ ശ്രമിച്ചാല്‍ അവര്‍ ആത്മഹത്യയ്ക്ക് വരെ തയ്യാറാക്കുമെന്നാണ് മനശ്ശാസ്ത്ര വിദഗ്ദ്ധരുടെ കണ്ടെത്തല്‍.