കുളിച്ചാൽ തലയിൽ നിന്നും ചോരയൊലിക്കും ദേഹം ചൊറിയും; അപൂർവ രോഗാനുഭവം നേരിട്ട് യുവതി

കു​ളി​ക്കാ​തെ ഇ​രി​ക്കു​ന്ന കാ​ര്യം ചി​ന്തി​ച്ചു നോ​ക്കാ​ൻ ത​ന്നെ പ്ര​യാ​സ​മാ​ണ​ല്ലേ? എ​ന്നാ​ൽ ത​ണു​പ്പ് കാ​ല​ത്ത് കു​ളി​ക്കാ​ൻ മ​ടി​യും കാ​ണി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ.

വെ​ള്ളം ദേ​ഹ​ത്തു പ​തി​ച്ചാ​ൽ അ​ല​ർ​ജി ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മു​ണ്ട്. അ​ക്വാ​ജ​നി​ക് അ​ര്‍​ട്ടി​കാ​രി​യ എ​ന്നാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പേ​ര്. ഈ ​രോ​ഗം ആ​ർ​ക്കെ​ങ്കി​ലും ഉ​ണ്ടാ​കു​മോ എ​ന്ന് സം​ശ​യം ന​മു​ക്ക് തോ​ന്നും. ടെ​സ്സ ഹ​ന്‍​സീ​ന്‍ സ്മി​ത്ത് എ​ന്ന 25 കാ​രി​യ്ക്കാ​ണ് ഈ ​അ​പൂ​ര്‍​വ രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ല്‍ ക​ളി​ക്കു​ന്ന​ത് ടെ​സ്സ​യു​ടെ വി​നോ​ദ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളം ശ​രീ​ര​ത്തി​ല്‍ വീ​ഴു​മ്പോ​ൾ ടെ​സ​ക്ക് ചൊ​റി​ച്ചി​ലും നീ​റ്റ​ലും അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി. അ​താ​യി​രു​ന്നു അ​സു​ഖ​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന് ടെ​സ പ​റ​ഞ്ഞു.

കു​ളി​ക​ഴി​ഞ്ഞ് വ​രു​മ്പോ​ൾ ത​ന്‍റെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളും തു​ടി​പ്പും ഉ​ണ്ടാ​കു​ന്നു എ​ന്നും യു​വ​തി പ​റ​ഞ്ഞു. കു​ളി ക​ഴി​ഞ്ഞു വ​രു​മ്പോ​ൾ ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്  ഇ​വ​ർ ക​രു​തി​യി​രു​ന്ന​ത്  സോ​പ്പി​ന്‍റെ​യോ ഷാം​പൂ​വി​ന്‍റെ​യോ പ്ര​ശ്ന​മാ​ണെ​ന്നാ​ണ്.

വെ​ള്ളം കു​ടി​ക്കു​മ്പോ​ൾ പോ​ലും ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ടു. വെ​ള്ളം കു​ടി​ക്കു​ന്ന​ത് നി​ർ​ത്തി പ​ക​രം പാ​ല്‍ കു​ടി​ക്കാ​ന്‍ തു​ട​ങ്ങി. 

വെ​ള്ളം വീ​ഴു​മ്പോ​ൾ ത​ല​യോ​ട്ടി​യി​ൽ നി​ന്ന് ചോ​ര വ​രെ ഒ​ലി​ക്കു​ന്ന അ​നു​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ടെ​സ പ​റ​ഞ്ഞു. ടെ​സ്സ​യു​ടെ അ​മ്മ​യാ​യ ഡോ. ​കാ​ര​ന്‍ ഹ​ന്‍​സ​ന്‍ സ്മി​ത്താ​ണ് ഈ ​രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

 

Related posts

Leave a Comment