വാഴൂർ: ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടർ എടിഎം.ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കറുകച്ചാൽ, ഇടയിരിക്കപ്പുഴ കുടുംബാരോഗ്യകേന്ദ്രങ്ങളിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് വാട്ടർ എടിഎമ്മുകൾ സജ്ജമാക്കിയിരിക്കുന്നത്.
ഒരു രൂപ ഇട്ടാൽ എടിഎമ്മിൽനിന്ന് ഒരു ലിറ്റർ കുടിവെള്ളം ലഭിക്കും. ക്യുആർ കോഡ് സൗകര്യവുമുണ്ട്. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് എടിഎമ്മുകൾ സ്ഥാപിച്ചത്.
1500ലധികം ആളുകൾ ദിവസവും എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഈ പദ്ധതി വളരെ ആശ്വാസകരമാകും.