വ​കു​പ്പു​ക​ൾ ത​മ്മി​ലുള്ള ഏ​കോ​പ​ന​ക്കു​റവിൽ നി​ര​ത്തു​ക​ളി​ൽ പാ​ഴാ​കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ലം

alp-pipepottalആ​ല​പ്പു​ഴ: വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഏ​കോ​പ​ന​മി​ല്ലാ​ത്ത​തു​മൂ​ലം ദി​വ​സേ​ന ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു. ദേ​ശീ​യ- സം​സ്ഥാ​ന പാ​ത​ക​ളു​ടെ ഓ​ര​ത്തു​കൂ​ടി​യും പി​ഡ​ബ്ളി​യു​ഡി റോ​ഡു​ക​ളു​ടെ സ​മീ​പ​ത്തു​കൂ​ടി​യും ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​നു​ക​ളി​ലു​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഏ​കോ​പ​ന​മി​ല്ലാ​ത്ത​തു​മൂ​ലം സാ​ധി​ക്കാ​ത്ത​താ​ണ് ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​തി​ന് പ്ര​ധാ​ന​കാ​ര​ണം.

ടാ​റിം​ഗി​ന് അ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പി​ൽ ത​ക​രാ​റു​ണ്ടാ​യി വെ​ള്ളം റോ​ഡി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ എ​ത്തി​യാ​ലും റോ​ഡ് പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ൻ വൈ​കു​ന്ന​തു​മൂ​ലം പ​ല​പ്പോ​ഴും ചെ​റി​യ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തേ​ണ്ട ത​ക​രാ​ർ ദി​വ​സ​ങ്ങ​ളോ​ളം ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന നി​ല​യി​ലേ​ക്ക് വ​ള​ർ​ന്ന​തി​നു​ശേ​ഷ​മാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. ജ​ല​വ​കു​പ്പും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ൽ ഏ​കോ​പ​ന​മി​ല്ലാ​ത്ത​താ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വൈ​കു​ന്ന​ത്.

വേ​ന​ലെ​ത്തു​ന്ന​തി​ന് മു​ന്പു​ത​ന്നെ ശു​ദ്ധ​ജ​ല ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ തു​ള്ളി ജ​ല​വും അ​മൂ​ല്യ​മാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലെ മെ​ല്ലേ​പ്പോ​ക്കു​മൂ​ലം പ​ല​യി​ട​ങ്ങ​ളി​ലും ശു​ദ്ധ​ജ​ലം അ​ധി​കൃ​ത​രു​ടെ ക​ണ്‍​മു​ന്പി​ൽ പാ​ഴാ​കു​ക​യാ​ണ്. ആ​ല​പ്പു​ഴ ബോ​ട്ട് ജെ​ട്ടി​ക്ക് മു​ൻ​വ​ശം റോ​ഡി​ന് താ​ഴെ പൈ​പ്പ് ലൈ​ൻ ത​ക​രാ​റി​ലാ​യ​തു​മൂ​ലം ആ​ഴ്ച​ക​ളോ​ള​മാ​ണ് ശു​ദ്ധ​ജ​ലം പാ​ഴാ​യ​ത്. പ​ക​ൽ ഗ​താ​ഗ​ത​ത്തി​ര​ക്കേ​റെ​യു​ള്ള ഇ​വി​ടെ റോ​ഡ് പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ​ണി സാ​ധ്യ​മ​ല്ല.

എ​ന്നാ​ൽ രാ​ത്രി​യി​ൽ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കാ​ത്ത ത​ര​ത്തി​ൽ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​മെ​ങ്കി​ലും സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​ത് നീ​ട്ടി​കൊ​ണ്ടു​പോ​യ​തു​മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ല​മാ​ണ് ഇ​വി​ടെ റോ​ഡി​ലൊ​ഴു​കി​യ​ത്. ഭൂ​മി​ക്ക​ടി​യി​ലൂ​ടെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ലൈ​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​യി​ട​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ലി​ല്ലാ​തെ  കേ​ബി​ളു​ക​ളും പു​തി​യ പൈ​പ്പ് ലൈ​നു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ക്കു​ന്ന​തു​മൂ​ലം പൈ​പ്പ് ലൈ​ൻ ത​ക​രാ​റി​ലാ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​ത്ത​ര​ത്തി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ത്ത​പ്പോ​ൾ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ലൈ​ൻ ത​ക​രാ​റി​ലാ​യി പ്ര​ദേ​ശ​ത്ത് വെ​ള്ള​പൊ​ക്കം ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ച​ട്ട​പ്പ​ടി കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് പ​ക​രം കു​ടി​വെ​ള്ള പൈ​പ്പു​ലൈ​ൻ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക​മാ​യ ഇ​ട​പെ​ട​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts