കൊല്ലം: കേരളാ വാട്ടർ അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് കാര്യക്ഷമമായി കുടിവെള്ള വിതരണം ചെയ്യുന്ന സ്ഥാപനമായി വാട്ടർ അതോറിറ്റി മാറണണെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു.
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻ റ്റി യു സി) ജില്ലാസമ്മേളനംഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്.കൊടിയുടെ നിറം നോക്കി ട്രാൻസഫറും പോസ്റ്റിംഗും അതോറ്റിയിൽ വ്യാപകമാകുന്നുണ്ട്.
ഇത് അംഗീകരിക്കാനാകില്ല. ഇടതുപക്ഷം ഭരണത്തിലേറുന്ന കാലത്തെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് സ്ഥലമാറ്റം നടത്തുന്നത്. ഇതിന് കൂടുതൽ ഇരയാകുന്നത് കോണ്ഗ്രസ് ജീവനക്കാരാണെന്ന് അവർ ആരോപിച്ചു. കൃത്യ നിർവ്വഹണത്തിനിടയിൽ സാമൂഹ്യ ദ്രോഹികളിൽ നിന്നും അക്രണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് ഉത്തരവാദിത്വമുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
സംഘടനാ സംസ്ഥാന സെക്രട്ടറി ടി എസ് ഷൈൻ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി എ ഷാനവാസ്ഖാൻ മുഖ്യപ്രഭാഷണം നടത്തി.