ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര്‍ ലാ​സ്റ്റ് ത​ന്നെ… ജ​ല​സേ​ച​ന വ​കു​പ്പി​ൽ റേ​ഷ്യോ പ്രൊ​മോ​ഷ​നാ​യി കാ​ത്തി​രി​പ്പു തു​ട​ങ്ങി​യി​ട്ട് 32 വ​ര്‍​ഷം; ഒ​ന്നും ചെ​യ്യാ​തെ സ​ർ​ക്കാ​ർ 

ചേ​ര്‍​ത്ത​ല: ജ​ല​സേ​ച​ന​വ​കു​പ്പി​ല്‍ ക​ഴി​ഞ്ഞ 32 വ​ര്‍​ഷ​മാ​യി റേ​ഷ്യോ പ്രൊമോ​ഷ​നാ​യി സ​ര്‍​ക്കാ​രി​ന്‍റെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര്‍. അ​ര്‍​ഹ​ത​പ്പെ​ട്ട പ്രൊമോ​ഷ​നുവേ​ണ്ടി​ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ട​തി​വ​രെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ഇ​തി​നി​ട​യി​ല്‍ ഈ ​ലി​സ്റ്റി​ല്‍​പ്പെട്ട പ​ല​രും പെ​ന്‍​ഷ​ന്‍ പ​റ്റി​യ​തും ജീ​വ​ന​ക്കാ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. പ്ര​മോ​ഷ​ന്‍ ല​ഭി​ക്കാ​തെ പി​രി​ഞ്ഞ​തി​നാ​ല്‍ പ​ല​ര്‍​ക്കും യ​ഥാ​ര്‍​ഥ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ തു​ച്ച​മാ​യ വ​രു​മാ​നം കൊ​ണ്ടു ക​ഴി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന ഏ​ക ആ​നു​കൂ​ല്യ​മാ​ണ് റേ​ഷ്യോ പ്രോ​മോ​ഷ​ൻ.

എ​ന്നാ​ൽ, 1992 നുശേ​ഷം ജ​ല​സേ​ച​നവ​കു​പ്പി​ൽ അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നെ​തി​രേ ചി​ല ജീ​വ​ന​ക്കാ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു ന​ൽ​കാ​ൻ ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വാ​യി. എ​ന്നാ​ൽ, ര​ണ്ടു​മാ​സ​ത്തി​നുശേ​ഷ​വും ഉ​ത്ത​ര​വ് ന​ൽ​കാ​ത്ത​തി​നാ​ൽ കോ​ർ​ട്ട് അ​ല​ക്ഷ്യ​ത്തി​ന് ജീ​വ​ന​ക്കാ​ര്‍ കേ​സ് ഫ​യ​ൽ ചെ​യ്തു.

തു​ട​ര്‍​ന്ന് 2022ൽ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ 2006 വ​രെ​യു​ള്ള 391 ജീ​വ​ന​ക്കാ​ർ​ക്ക് റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു ന​ൽ​കു​മെ​ന്നാ​യി​രു​ന്നു. ഇ​തി​ൽ വി​ര​മി​ച്ച​വ​രെ​യും മ​ര​ണ​പ്പെ​ട്ട​വ​രെ​യും മ​റ്റു വ​കു​പ്പി​ലേ​ക്ക് മാ​റി​പ്പോ​യ​വ​രെ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ആ ​ഉ​ത്ത​ര​വി​ൽ ശ​മ്പ​ള സ്കെ​യി​ലോ എ​ന്നു മു​ത​ൽ ല​ഭി​ക്കു​മെ​ന്നോ പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല.

ഇ​തേത്തുട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ വീ​ണ്ടും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണി​ലി​നെ സ​മീ​പി​ച്ചു. തു​ട​ര്‍​ന്ന് ഓ​രോ ജീ​വ​ന​ക്കാ​രന്‍റെയും തീ​യ​തി നി​ർ​ണ​യി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ല്‍ ശിപാ​ർ​ശ ചെ​യ്തു. ഇ​തേത്തുട​ര്‍​ന്ന് 2023 ഫെ​ബ്രു​വ​രി നാ​ലി​ന് എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഒ​രേ തീ​യ​തി​യും സ്കെ​യി​ലും സൂ​ചി​പ്പി​ച്ച് ചീ​ഫ് എ​ൻ​ജി​നി​യ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി.

എ​ന്നാ​ല്‍, എ​ല്ലാ​വ​ർ​ക്കും ഒ​രേ തീ​യ​തി ന​ൽ​കി​യ​തുമൂ​ലം റേ​ഷ്യോ പ്ര​മോ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​വാ​ൻ സാ​ധി​ച്ചി​ല്ല. ഈ ​വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മ​റ്റു പ​ല ത​സ്തി​കക​ളി​ലും റേ​ഷ്യോ പ്ര​മോ​ഷ​ൻ യ​ഥാ​സ​മ​യം ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ച്ചുവ​രു​ന്ന​ത്. 2006 ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ​ല​രും റി​ട്ട​യ​ർ ചെ​യ്യു​ക​യും ട്രാ​ൻ​സ്ഫ​ർ ല​ഭി​ച്ച് മ​റ്റു പ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റുക​ളി​ൽ ക്ല​ക്കാ​യും പോ​യി​ട്ടു​ണ്ട്.

ഇ​വ​ർ​ക്ക് മ​റ്റു ഡി​പ്പാ​ർ​ട്ട്മെ​ന്‍റു ക​ളി​ൽനി​ന്നും പ്ര​മോ​ഷ​ൻ കി​ട്ടി വ​ന്ന​വ​രെ​ക്കാ​ൾ അ​ടി​സ്ഥാ​ന​ശ​മ്പ​ളം കു​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പെ​ൻ​ഷ​ൻ ആ​യ​വ​ർ​ക്ക് പെ​ൻ​ഷ​നും കു​റ​വാ​ണ്. റേ​ഷ്യോ പ്രോ​മോ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ചീ​ഫ് എ​ൻ​ജി​നി​യു​ടെ ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ല​സേ​ച​ന വ​കു​പ്പി​ൽ​നി​ന്നും റി​ട്ട​യ​ർ ചെ​യ്ത​വ​രും ബൈ​ട്രാ​ൻ​സ്ഫ​ർ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​വ​രും ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രും.

Related posts

Leave a Comment