മനുഷ്യ ജീവിതത്തിൽ വെള്ളത്തിന്റെ സ്ഥാനം വളരെ വലുതാണ്. അതുകൊണ്ട് തന്നെ ക്ഷാമം ഉള്ള സ്ഥലങ്ങളിൽ ആളുകൾ വളരെ വലിയ വില നൽകിയാണ് വെള്ളം ലഭ്യമാക്കുന്നത്.
വെള്ളത്തിനായി തീവില നൽകുന്നത് പലപ്പോഴും സാധാരണ ആൾക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്നങ്ങളിൽ കൂടി കടന്നുപോയ ഫ്ളോറിഡയിലെ ഡെൽട്ടോണ സ്വദേശിനിയായ ഒരു യുവതി തന്റെ പ്രതിഷേധം അറിയിക്കാൻ നടത്തിയ കാര്യമാണ് ഇപ്പോൾ സോഷ്യൽമീഡിയായിൽ ഏറെ ചർച്ച ചെയ്യുന്നത്.
കാരണം വെള്ളത്തിന്റെ വാടകയായ 32,000 രൂപ ഇവർ അധികൃതർക്ക് നൽകിയത് നാണയ തുട്ട് ആയാണ്. 49,300 പെന്നിയാണ് ആണ് ഇവർ നൽകിയത്. ഏകദേശം മൂന്നുമണിക്കൂറിൽ അധികം സമയം എടുത്താണ് അധികൃതർ ഈ തുക എണ്ണി തിട്ടപ്പെടുത്തിയത്. ഫേസ്ബുക്ക് ലൈവിൽ കൂടിയാണ് ഇവർ സംഭവം ഏവരെയും അറിയിച്ചത്.
വെള്ളത്തിന് ജനങ്ങളിൽ നിന്നും അധികൃതർ ഈടാക്കുന്ന തുക വളരെ കൂടുതൽ ആണെന്ന സന്ദേശം ഏവരിലും എത്തിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് ഇവർ പറയുന്നു.