ഒരു ലിറ്റര്‍ കുപ്പിവെള്ളം 12 രൂപയ്ക്ക് നല്‍കണമെന്ന നിര്‍ദേശം കാറ്റില്‍ പറക്കുന്നു. നഗരത്തില്‍ പലയിടത്തും ഇപ്പോഴും കുപ്പിവെള്ളം 20 രൂപയ്ക്കുതന്നെയാണ് വില്‍ക്കുന്നത്. ഈ മാസം രണ്ടുമുതല്‍ വില കുറയ്ക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിട്ടും അതിനു തയാറാകാതെ സാധാരണക്കാരുടെ കീശയില്‍ കയ്യിട്ടുവാരുകയാണ് ഒരു വിഭാഗം വ്യാപാരികളും കടയുടമകളും.
പഴയ സ്റ്റോക്കാണെന്ന നിലപാടാണ് പലകടയുടമകളും സ്വീകരിക്കുന്നത്. എന്നാല്‍ പഴയ സ്റ്റോക്കാണെങ്കിലും അല്ലെങ്കിലും 12 രൂപയേ ഉപയോക്താവില്‍ നിന്നും വാങ്ങാവൂ എന്ന് കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ച് നേതാക്കള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് വില്പന.
വിലകുറച്ച് പൊതുജനങ്ങള്‍ക്ക് കുടിവെള്ളം നല്കാന് അസോസിയേഷന് തീരുമാനിച്ചെങ്കിലും കുത്തകകളുമായി ചേര്‍ന്ന് ഇത് തകര്‍ക്കാനാണ് ശ്രമം. ഇത് ചോദ്യം ചെയ്യുന്നവരില്‍ നിന്നും പലരും ചില്ലറയില്ലെന്ന് പറഞ്ഞ 15 രൂപ വാങ്ങുന്നതായും ആക്ഷേപമുണ്ട്. ആദ്യം പത്തുരൂപയായിരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ബഹുരാഷ്ട്ര കമ്പനികളുടെയും മറ്റും താത്പര്യപ്രകാരം 12, 15, 17, 20 എന്നിങ്ങനെ വില വര്‍ധിപ്പിക്കുകയായിരുന്നു.
മുന്‍പ് കുപ്പിവെള്ളവില കുറയ്ക്കാന്‍ അസോസിയേഷന് ശ്രമിച്ചെങ്കിലും അന്ന് കച്ചവടക്കാര്‍ക്ക് ഒരുകുപ്പിക്ക് 10 രൂപയോളം കമ്മീഷന് നല്കി വന്‍കിട കമ്പനികള്‍ ആ നീക്കം പൊളിച്ചു. അതേസമയം കുപ്പിവെള്ളത്തിന്റെ ഗുണ നിലവാരത്തിനെതിരേ വ്യാജപ്രചാരണം നടത്തുന്നതായും ആക്ഷപമുണ്ട്.
വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ ഒരു കുറവും വരുത്താതെയാണ് വില കുറയ്ക്കാന്‍ തീരുമാനമെടുത്തതെന്ന് അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്.വില കുറയ്ക്കുന്ന കാര്യത്തില്‍ വ്യാപാരികളും അസോസിയേഷനും പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്യുന്നു.