തൃശൂർ: കുടിവെള്ള വിതരണത്തിന് 20 ലക്ഷത്തിൽ കൂടുതൽ തുക ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഉത്തരവ് വിവാദമാകുന്നു.
ഈ തുകയ്ക്കു മുകളിൽ കുടിവെള്ള വിതരണ ചെലവ് കൂടാൻ പാടില്ലെന്ന ഉത്തരവ് പാലിച്ചാൽ കോർപറേഷനിലെ കുടിവെള്ള വിതരണം നിർത്തേണ്ടിവരുമെന്ന് ഭരണ പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. ഇതിനാൻ ഈ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗണ്‍സിൽ യോഗം പ്രമേയം പാസാക്കി.
കോർപറേഷന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കുടിവെള്ള വിതരണം രണ്ടുദിവസത്തിനുള്ളിൽ നിലയ്ക്കും. കുടിവെള്ള വിതരണത്തിൽ അഴിമതി നടത്താതിരിക്കുന്നതിനാണ് ഇത്തരത്തിൽ ഉത്തരവിറക്കിയതെന്നാണ് സർക്കാർ വിശദീകരണം.