പുതുക്കാട്: ജലലഭ്യതക്കനുസരിച്ച് ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചാൽ കാർഷിക മേഖലക്ക് വൻനേട്ടമുണ്ടാകുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. തോട്ടുമുഖം ജലസേചന പദ്ധതിയുടെ അവസാനഘട്ടത്തിന്റെയും, അളഗപ്പനഗർ പഞ്ചായത്തിലെ കുടിവെള്ള പൈപ്പ് ലൈൻ വിപുലീകരണം രണ്ടാംഘട്ടത്തിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ജലലഭ്യത മുന്നിൽ കണ്ട് കൃഷി ചെയ്യാൻ കർഷകർക്ക് കഴിയുന്നില്ല. രണ്ടര ഇരട്ടിയിലധികം ജലമാണ് ഓരോ വർഷവും പാഴായി പോകുന്നത്. ക്ലസ്റ്ററുകൾ രൂപീകരിച്ചും കർഷകർ അറിവ് നൽകിയും ശാസ്ത്രീയമായി കൃഷി ഒരുക്കാൻ ഉദ്യോഗസ്ഥരുൾപ്പടെയുള്ളവർ തയാറാകണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചീഫ് എൻജിനീയർ കെ.എച്ച്.ഷംസുദീൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രാജേശ്വരി, ജയശ്രീ കൊച്ചുഗോവിന്ദൻ, ശ്രീജ അനിൽ, ഷീല മനോഹരൻ, വാട്ടർ അഥോറിറ്റി ടെക്നിക്കൽ മെന്പർ ടി.രവീന്ദ്രൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.