നദിക്കടിയിൽ മ്യൂസിയം നിർമിക്കാനൊരുങ്ങി ലാറ്റിൻ അമേരിക്കൻ രാജ്യമായ ബോളീവിയ. പൈതൃകപദവിയുള്ള റ്റിറ്റികക്കാ നദിയുടെ അടിയിൽ മ്യൂസിയം പണിയാനാണ് പദ്ധതി.
ലോകത്തിൽ ഇതുപോലൊരു മ്യൂസിയം ഇനിയുണ്ടാവില്ലെന്നും വിനോദസഞ്ചാര കേന്ദ്രമെന്നതിനു പുറമേ പുരാവസ്തു ഗവേഷണങ്ങൾക്കും നരവംശ ശാസ്ത്ര പഠനങ്ങൾക്കുമുള്ള വേദികൂടിയാകും ഈ മ്യൂസിയമെന്നും ബോളീവിയൻ സാംസ്കാരിക മന്ത്രി വിൽമ അലനോക പറഞ്ഞു.
10 മില്യൺ യുഎസ് ഡോളറാണ് മ്യൂസിയം നിർമാണത്തിനു ചെലവു പ്രതീക്ഷിക്കുന്നത്. യുനസ്കോയുടെയും ബെൽജിയം ഡെവലപ്മെന്റ് ഏജൻസിയുടെയും സഹകരണത്തോടെയാകും നിർമാണം. എഡി 300 കാലഘട്ടത്തിലെയും മറ്റും തിരുശേഷിപ്പുകൾ അടുത്തിടെ റ്റിറ്റികക്കാ നദിക്കരയിൽ കണ്ടെത്തിയിരുന്നു.