കൊച്ചി: കൊച്ചിയുടെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 25ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഹൈക്കോർട്ട്- വൈപ്പിൻ സർവീസാണ് ആദ്യം ആരംഭിക്കുന്നത്.
വൈറ്റില-കാക്കനാട് റൂട്ടും ഉടൻ സർവീസ് തുടങ്ങും. മിനിമം 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്.നഗരത്തോടു ചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കഐഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
76 കിലോ മീറ്റർ നീളുന്ന 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. 23 വലിയ ബോ്ട്ടുകളും 55 ചെറിയ ബോട്ടുകളുമാണ് പദ്ധതിയിലുള്ളത്.
7.6 കോടി രൂപയാണ് ഒരു ബോട്ടിന്റെ വില. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും പ്രവർത്തിപ്പിക്കാവുന്ന ബോട്ടുകളിൽ നൂറുപേർക്ക് സഞ്ചരിക്കാം.