കാട്ടാക്കട: കോടികൾ മുടക്കി നവീകരിച്ച റോഡിൽ വെള്ളക്കെട്ടിനു പരിഹാരമായില്ല. ചെളി വെള്ളത്തിൽ ഇരുന്നു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്റെ ഒറ്റയാൾ പ്രതിഷേധം.
കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എം.എം. അഗസ്റ്റിനാണ് ചെളിവെള്ളത്തിൽ കു ത്തിയിരുന്നു പ്രതിഷേധിച്ചത്. ദിനവും എംഎൽഎ ഉൾപ്പടെ ജനപ്രതിനിധികളും നിരവധി സർക്കാർ ജീവനക്കാരും കടന്നു പോകുന്ന റോഡിന്റെ ശോച്യാവസ്ഥ അവർ കണ്ടില്ലെന്നു നടിച്ചതോടെയാണ് മണ്ഡലം പ്രസിഡന്റ് പ്രതിഷേധമറിയിച്ചു ചെളിയിൽ കു ത്തിയിരുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 24ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ആധുനിക രീതിയിൽ നവീകരിച്ച കിള്ളി, പങ്കജ കസ് തൂരി, കാന്തള കട്ടക്കോട് റോഡ് ഇപ്പോൾ വെള്ളക്കെട്ടായി മാറി യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതയാത്ര നൽകുകയാണ്.
മഴ കണ്ടതോടെ കാന്തള പ്രദേശത്ത് റോഡിൽ വെള്ളം കെട്ടിനിന്ന് ഇവിടെ കാൽനട പോലും പറ്റാത്ത സാഹചര്യമാണുള്ളത്. മുട്ടോളം വെള്ളത്തിൽ നടന്നു പോകുന്ന ആളുകളുടെ പുറത്തേക്ക് അതുവഴി വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിവെള്ളം തെറിക്കുന്ന സാഹചര്യവുമുണ്ട്.
ഓട്ടോറിക്ഷയും, ഇരു ചക്രവാഹനവും ഇതു വഴി പോയാൽ കാൽ ഉയർത്തി ഇരുന്നെ പോകാനാകൂ. റോഡിൽ വെള്ളം നിറഞ്ഞാൽ സമീപ വീടുകളുടെ പുരയിടത്തിലേക്കും വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്. മഴ പെയ് തു കൊണ്ടിരുന്നാൽ പിന്നത്തെ സ്ഥിതിയും ഗുരുതരമാണ്.
വർഷങ്ങളായി ഇവിടെ വെള്ള കെട്ടുള്ള സ്ഥലമാണ്. റോഡ് നവീകരണം നടക്കുമ്പോൾ ഇതിനു പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ പണി പൂർത്തികരിച്ച സമയം കട്ടയ് ക്കോട് – വിളപ്പിൽശാല റോഡ് ചേരുന്ന ഭാഗത്തു വെള്ളക്കെട്ട് ഉണ്ടെന്നതും വശങ്ങളിലൂടെ വെള്ളം ഒഴുകി പോകാൻ സൗകര്യം ഒരുക്കണമെന്നതും അവഗണിച്ചാണ് നവീകരണം പൂർത്തീകരി ച്ചത്. ഇതാണ് ഇപ്പോൾ സ്ഥിതി പണ്ടത്തെക്കാൾ മോശമായതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
സമീപ പ്രദേശങ്ങളിൽ നിർമാണം കഴിഞ്ഞ പല റോഡുകളുടെയും ടാർ പൊളിഞ്ഞ അവസ്ഥയുണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്.