കൊല്ലം : പുനലൂർ അച്ചൻകോവിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ,സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റും കഴിഞ്ഞ ഒരാഴ്ച കാലയളവിനുള്ളിൽ സ്കൂൾ പരിസരത്തെ വീടുകളിൽ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുകയുണ്ടായി .
വോളണ്ടിയർമാർ അച്ചൻകോവിൽ മേഖലയിലെ വാർഡിലെ വീടുകളിലാണ് അധ്യാപകരും വിദ്യാർഥികളുമടങ്ങിയ സംഘം പരിശോധന നടത്തിയത്.ആര്യോഗ രക്ഷക് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപികയുമായ ദീപ യുടെ നേതൃത്വത്തിലാണ് നാഷണൽ സർവീസ് സ്കീം വോളണ്ടിയറൻമാരായ വിദ്യാർഥികൾ വീടുകളിലെ കിണറുകളിലെ ജലത്തിന്റെശുദ്ധത പരിശോധിച്ചത്.
സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ലഭ്യമാക്കിയ വാട്ടർ ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. അഞ്ച് വിദ്യാർഥികൾ അടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീടുകളിൽ ജല പരിശോധനക്കായെത്തിയത്. കുടിവെള്ളത്തിന്റെ പി.എച്ച് മൂല്യം, നൈട്രേറ്റ് സാന്നിധ്യം, മനുഷ്യവിസർജ്യത്തിൽ നിന്നുമുള്ള കോളിഫോം ബാക്ടീരിയയുടെ അളവ് എന്നിവയാണ് സ്കൂൾ സംഘം പരിശോധനാ വിധേയമാക്കിയത്.
പരിശോധനാ ഫലം അടങ്ങുന്ന വിശദമായ റിപ്പോർട്ട്ആര്യങ്കാവ് ഗ്രാമപഞ്ചായത്തിന് മെമ്പർമാരായ അച്ചൻകോവിൽ സുരേഷ് ബാബു ,ഗീതസുക്നാഥ് എന്നിവർ തുടർനടപടികൾക്കായി സമർപ്പിക്കുന്നതാണ് .