മലന്പുഴ: പുതിയ ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചപ്പോൾ ഉപയോഗശൂന്യമായ ഭീമൻ പൈപ്പുകൾ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ. മുക്കൈപുഴയുടെ കടുക്കാംകുന്നം നിലംപതി പാലത്തിനു സമീപത്താണ് ജലഅഥോറിറ്റിയുടെ പൈപ്പുകൾ ഉപേക്ഷിച്ചനിലയിൽ കിടക്കുന്നത്.
ഏതുസമയവും ഇത് പുഴയിലേക്ക് ഉരുണ്ടുവീഴാവുന്ന സ്ഥിതിയിലാണ്. ഇങ്ങനെ സംഭവിച്ചാൽ പുഴയിലൂടെ ഒഴുകിവരുന്ന ചപ്പുചവറുകൾ പൈപ്പിൽ തടഞ്ഞ് പുഴയിലെ നീരൊഴുക്കിനു തടസമുണ്ടാകുകയും ചെയ്യും.ഈ സാഹചര്യത്തിൽ എത്രയുംവേഗം കൂറ്റൻ പൈപ്പുകൾ ഇവിടെനിന്നും മാറ്റണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.