കൊടകര: ഗ്രാമ പഞ്ചായത്തോഫീസ് കെട്ടിടത്തിന് മുന്നിലെ കാലപ്പഴക്കം ചെന്ന വാട്ടർടാങ്ക് പൊളിച്ചു നീക്കാൻ നടപടിയായില്ല.അരനൂറ്റാണ്ട ിലേറെ പഴക്കമുള്ള കോണ്ക്രീറ്റ് ജലസംഭരണി പൊതുജനങ്ങൾക്ക് പേടിസ്വപ്നമാണ്. വാട്ടർടാങ്കിനു ചുവട്ടിലൂടെയാണ് പഞ്ചായത്തോഫീസിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനമാർഗം.
2005ൽ കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കോന്പൗണ്ട ിൽ പുതിയ ജലസംഭണി സ്ഥാപിച്ച് ജലവിതരണം തുടങ്ങിയതോടെയാണ് പഞ്ചായത്തോഫീസിനു മുൻവശത്തുള്ള ടാങ്ക് ഉപയോഗിക്കാതെയാത്.
ദുർബലാവസ്ഥയിലുള്ള വാട്ടർടാങ്ക് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തധികൃതർ വാട്ടർ അഥോറിറ്റിയേയും പൊതുമരാമത്ത് വകുപ്പിനേയും സമീപിച്ചെങ്കിലും ടാങ്കിന് ബലക്ഷയം ഇല്ലാത്തതിനാൽ അടിയന്തിരമായി പൊളിച്ചു നീക്കേണ്ട തില്ലെന്ന നിലപാടിലാണ് നിലപാടിലാണ് അധികൃതർ. ടാങ്കിനെ താങ്ങിനിർത്തുന്ന ഉയരമുള്ള തൂണുകളിൽനിന്ന്് കോണ്ക്രീറ്റ് അടർന്ന് വീഴുന്നത് അപകടഭീഷണി വർധിപ്പിക്കുന്നു.