ആലത്തൂർ: വേനൽ രൂക്ഷമായ സാഹചര്യ ത്തിൽ കഴിഞ്ഞ വർഷം ഉൾനാടൻ മേഖല കളിൽ കുടിവെള്ളമെത്തിക്കാനായി സ്ഥാ പിച്ച വാട്ടർ കിയോസ്കുകൾ ഉപേക്ഷിക്ക പ്പെട്ട നിലയിൽ കണ്ടെത്തി.പല ഭാഗങ്ങളി ലും ഇത് മറിഞ്ഞ് പാതയോരത്ത് കിടക്കു കയാണ് .ലക്ഷങ്ങൾ ചെലവഴിച്ചാണ് ജില്ല യുടെ വിവിധ പ്രദേശങ്ങളിൽ ഇതു സ്ഥാപി ച്ചത്.
വെള്ളം നിറച്ചത് ചുരുക്കം ചില കിയോ സ്ക്കുകളിൽ മാത്രമാണ്.കുടിവെള്ള ക്ഷാമ ത്തെത്തുടർന്ന് ജനം നെട്ടോട്ടമോടിയപ്പോ ൾ പലയിടത്തും ഇതു നോക്കുകുത്തിയായി മാറി.ഒന്നിടവിട്ട ദിവസങ്ങളിൽ ടാങ്കർ ലോറി കളിൽ ചില പ്രദേശങ്ങളിൽ വെള്ളം നിറച്ചി രുന്നു. അത് അധികനാൾ നീണ്ടു പോയില്ല.
ആലത്തൂർ താലൂക്കിൽ 142 കിയോസ്ക്കു കളാണ് സ്ഥാപിച്ചത്.ഇതിനുള്ള സ്റ്റാൻഡ് ആദ്യമേ എത്തിയിരുന്നു.സ്റ്റാൻഡ് എത്തി ക്കഴിഞ്ഞു് വൈകിയാണ് സംഭരണികൾ സ്ഥാപിച്ചത്.സംഭരണി സ്ഥാപിച്ചിട്ടും വെള്ളം എത്താതിരുന്നതിൽ പരാതി ഉയർന്നിരുന്നു. 5000 ലിറ്ററായിരുന്ന ടാങ്കിന്റെ സംഭരണ ശേ ഷി.സ്റ്റാൻഡിന് 35000 രൂപയും സംഭരണിക്ക് 40000 രൂപ വീതവും ഓരോന്നിനുമായി ചെല വഴിച്ചിരുന്നു.