ശാസ്താംകോട്ട :ജലസംഭരണി അപകടാവസ്ഥയിൽ. ഐവർകാല നിലക്കലിലാണ് നാടിനു ഭീഷണിയായി ഉപയോഗ ശൂന്യമായ ജലസംഭരണി നിൽക്കുന്നത്. നിലക്കൽ ക്ഷേത്രത്തിനു സമീപം പൊതുവഴിയോട് ചേർന്നാണ് വർഷങ്ങളായി ഉപയോഗിക്കാത്ത ജലസംഭരണി .
ജനവാസ മേഖലയിൽ സ്ഥിതി ചെയ്യുന്ന സംഭരണിയുടെ നാല് തൂണിന്റെ അടിഭാഗം, അപകടകരമായ രീതിയിൽ തകർന്ന് വീഴാറായി നില്ക്കുകയാണ്.കോൺക്രീറ്റിന്റെ അടിഭാഗം ഇളകി മാറി വാർക്ക കമ്പികൾ ഉൾപ്പടെ തെളിഞ്ഞു കാണാൻ സാധിക്കും . സ്കൂൾ കുട്ടികൾ ഉൾപ്പടെ നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിയ്ക്കുന്ന, എട്ടു വർഷങ്ങൾക്ക് മുൻപ് അപകടകരമായ ടാങ്കിന് പകരം പുതിയതായി മറ്റൊരു ടാങ്ക് നിർമ്മിച്ചിട്ടുണ്ട്.
ഇതിലാണ് ഇപ്പൊൾ ജലം സംഭരിക്കുന്നത്. സംഭരണിയുടെ താഴ്ഭാഗം കുട്ടികളുടെ കളിസ്ഥലം കൂടിയായതിനാൽ അപകടമയുണ്ടായാൽ അതിന്റെ തീവ്രത വളെരെ വലുതാകും . അപകട ഭീഷണിയുണ്ടാക്കുന്ന ഉപയോഗ ശൂന്യമായ ജലസംഭരണി ഉടൻ പൊളിച്ചു മാറ്റിയില്ലെങ്കിൽ സിപിഎം ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ് .