തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് ശതമാനം നിരക്ക് വർധന ഉണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ജല അഥോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശിപാർശ നൽകും.
ഈ വർഷം ആദ്യം ലിറ്ററിന് ഒരു പൈസ എന്ന നിരക്കിൽ വെള്ളക്കരം വർധിപ്പിച്ചിരുന്നു. ഒരു ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ 1000 ലിറ്ററിന് കൂടുന്നത് പത്ത് രൂപയാണ്. 5000 ലിറ്റർ വരെ ഗാർഹിക ഉപഭോഗത്തിന് മിനിമം ചാർജായി നിലവിൽ ഈടാക്കുന്നത് 22.05 രൂപയാണ്.
ഇതിൽ 72 രൂപയോളമായിരുന്നു ഒറ്റയടിക്ക് വർധിച്ചത്. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 ശതമാനം വർധന വരുത്തുന്നുണ്ട്.
ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു.