ആലപ്പുഴ: സംസ്ഥാന ജലഗതാതഗ വകുപ്പ് പുതുതായി നിര്‍മിച്ച് നീറ്റിലിറക്കുന്ന വാട്ടര്‍ ടാക്സിയുടേയും കാറ്റാമറൈന് ബോട്ട് സര്‍വീസിന്റേയും ഉദ്ഘാടനം നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന ഈ ബോട്ടില്‍ ഒരേ സമയം പത്ത് പേര്‍ക്ക് യാത്ര ചെയ്യാം. കാറ്റാമറൈന് രീതിയില്‍ 70 ലക്ഷത്തോളം രൂപ ചെലവിലാണ് വാട്ടര്‍ ടാക്സിയുടെ നിര്‍മാണം.
സംഘമായും വ്യക്തിഗതമായും ടാക്സികള്‍ ബുക്ക് ചെയ്യാം. മണിക്കൂറില്‍ 1500 രൂപയാണ് നിരക്ക്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവഗതി മറൈന്‍ എന്ന സ്ഥാപനമാണ് ബോട്ട് നിര്‍മിച്ചത്.
175 കുതിര ശക്തിയുള്ള ഡീസല്‍ എഞ്ചിനാണ് ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐആഎസ് ക്ലാസില്‍ എയറോ ഡയനാമിക്സ് രീതിയിലാണ് ബോട്ടിന്റെ നിര്‍മാണം.
ഇന്‍ഡ്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ കാറ്റാമറൈന് രീതിയില്‍ നിര്മിച്ചതിനാല് ബോട്ടിലെ യാത്രാ സുഖവും ഏറെയാണ്.