മലയാളികളും സൂക്ഷിച്ചോളൂ, ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ നഗരത്തെ ശവപ്പറമ്പാക്കിയതു പോലെ ഒരു ദിവസം നമ്മുടെ കേരളത്തിലും എത്തും. ജലക്ഷാമം മൂലമുണ്ടാകുന്ന ഡേ സീറോ’ അഥവാ ‘ജലരഹിത ദിനം’ ഇന്ത്യയില്‍ ഉടനെത്തുമെന്ന് മുന്നറിയിപ്പ്. ഒരു തുള്ളി വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് വരുമെന്ന ഭീതിയിലാണ് കേരളവും. ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണ് സാറ്റലൈറ്റിലെ മുന്നിയിപ്പ് സംവിധാനങ്ങള്‍ സൂചിപ്പിക്കുന്നത്.
2013 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട്. മൊറോക്കോ, ഇറാഖ്, സ്പെയ്ന്‍, തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു. ഇന്ത്യയിലെ ജലസംഭരണികളും വരളുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെയും പോലെ ഭയപ്പെടുത്തുന്ന രീതിയില്‍ ഇന്ത്യയിലെ ജലസംഭരണികളും വറ്റുകയാണ്.
നേരത്തേ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വളരെ നേരത്തേ തന്നെ രാജ്യം സമ്പൂര്‍ണ്ണ വരള്‍ച്ചയിലേയ്ക്ക് നീങ്ങുകയാണെന്നാണ് സൂചന. കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാതെ മരണം മുന്നില്‍ കാണുന്ന ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ നഗരം പോലെ ‘ജലരഹിത ദിനം’ അഥവാ ‘ഡേ സീറോ’ ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കുമെന്നാണ് സൂചന.