ഡർബൻ: പുക്കിൾക്കൊടിയിൽനിന്നും വേർപെട്ട ശേഷം അഴുക്കുചാലിലേക്ക് എറിയപ്പെട്ട കുരുന്നു ജീവനെ അവർ ജീവിതത്തിലേക്ക് വലിച്ചെടുത്തു. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡർബനിലായിരുന്നു സംഭവം. റോഡ് അരികിലെ മഴ വെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടിയിൽനിന്നാണ് നവജാതശിശുവിനെ രക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെ ഡർബനിലെ ന്യൂലൻഡ് ഈസ്റ്റിൽ വഴിപോക്കരിലൊരാൾ പെൺ കുഞ്ഞിന്റെ കരച്ചിൽ കേട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അഴുക്കു വെള്ളം കടന്നുപോകുന്ന പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു.
അഗ്നിശമന സേനയും പോലീസും ചേർന്ന് പൈപ്പ് മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ് കുട്ടി അഴുക്കുചാലിൽ എത്തപ്പെട്ടതെന്നു സംബന്ധിച്ച് വിവരമില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.