വൈക്കം: വേന്പനാട്ട് കായലിന്റെ തീരത്തുള്ളവർക്ക് ആശ്വാസം. അപകടങ്ങളുണ്ടായാൽ വേഗം ആശുപത്രിയിൽ എത്തിക്കാൻ ജല ആംബുലൻസ് റെഡി. ജലഗതാഗത വകുപ്പിന്റെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള റെസ്ക്യു ആൻഡ് ഡൈവ് എന്ന് പേരുള്ള ജല ആംബുലൻസാണ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഇരുപത്തിനാലു മണിക്കൂറും വൈക്കത്തിന്റെ തീരപ്രദേശങ്ങളിൽ ഉള്ളവർക്ക് ഇനി ആംബുലൻസിന്റെ സഹായം ലഭ്യമാകും. ജില്ലയിൽ ആദ്യമായാണ് ജല ആംബുലൻസിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് ജല ആംബുലൻസാണ് ഉള്ളത്.
മൂന്ന് ജോലിക്കാർ ഈ ആംബുലൻസിലുണ്ട്. ജോലിക്കാർക്ക് ഫസ്റ്റ്എയ്ഡ് ട്രെയിനിംഗ് നല്കിയിട്ടുണ്ട്. പതിനാറ് യാത്രക്കാരെയും ഈ ബോട്ടിൽ കയറ്റാം. ഓക്സിജൻ സിലിണ്ടർ, സ്ട്രച്ചർ, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ ജല ആംബുലൻസിലുണ്ട്.ഫോൺ 9400050357