കു​മ​ര​ക​ത്തെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​കാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി; വെള്ളം കിട്ടാതെ വലഞ്ഞ് നാട്ടുകാർ

കു​മ​ര​കം: കു​മ​ര​ക​ത്തെ പ​ല വാ​ർ​ഡു​ക​ളി​ലും ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്നി​ല്ല​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​പ്പെ​ടു​മ്പോ​ൾ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം.

നാ​ല്, എ​ട്ട് വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ പേ​രി​ൽ ജ​ല വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നു പ​ല​പ്പോ​ഴും അ​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത​ല്ലാ​തെ അ​റ്റ​കു​റ്റ​പ​ണി​യു​ടെ ഫ​ലം നാ​ട്ടു​കാ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. പ്ര​ധാ​ന പൈ​പ്പ് ലൈ​നും വി​ത​ര​ണ ലൈ​നു​ക​ളും പൊ​ട്ടി ല​ക്ഷ​ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ല​മാ​ണ് പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വേ​ന​ൽ ക​ടു​ക്കു​ന്ന​തി​നാ​ൽ വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും ഏ​റി​യി​രി​ക്കു​ക​യാ​ണ്. ചെ​ങ്ങ​ളം കു​ന്നും​പു​റ​ത്തെ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നു പ​മ്പ് ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്ക് കു​മ​ര​ക​ത്തെ ഓ​വ​ർ ഹെ ​ഡ് ടാ​ങ്കു​ക​ളി​ൽ എ​ത്താ​തെ പാ​ഴാ​യി​പ്പോ​കു​ന്നു.

കു​മ​ര​കം റോ​ഡി​ൽ ഒ​ന്നാം​ക​ലു​ങ്കി​നു സ​മീ​പം പ്ര​ധാ​ന പൈ​പ്പി​ൽ നി​ന്നു ത​രി​ശു​പാ​ട​ത്തേ​ക്ക് വെ​ള്ളം ഒ​ഴു​കി പാ​ഴാ​കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പു​ത്ത​ൻ​പ​ള്ളി​ക്കു സ​മീ​പ​ത്തെ ത​രി​ശു പാ​ട​ത്തേ​ക്കും ധാ​രാ​ളം ശു​ദ്ധ​ജ​ല​മാ​ണ് ഒ​ഴു​കി​പ്പോ​കു​ന്ന​ത്. ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന വി​വ​രം അ​ധി​കൃ​ത​ർ ക​ണ്ടി​ട്ടും കാ​ണാ​ത്ത മ​ട്ടാ​ണ്.

പ്ര​ധാ​ന ലൈ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രും കോ​ട്ട​യ​ത്തി​ല്ല. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ളും വി​ദ​ഗ്ധ​രും എ​ത്തി​യാ​ലെ പൈ​പ്പി​ന്‍റെ ത ​ക​രാ​റു​ക​ൾ​ക്ക് പ​രി​ഹാ​ര​മാ കൂ.

Related posts

Leave a Comment