സിംഗപ്പുർ: പൊരിച്ച ഐസ്ക്രീം, ഫാന്റ ഓംലെറ്റ്, ന്യൂഡിൽസ് ഷെയ്ക്ക്, ഐസ്ക്രീം സമൂസ, പോപ്കോൺ ഓംലെറ്റ് തുടങ്ങിയ അതിവിചിത്രമായ ഫുഡ് കോംപിനേഷനുകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പുതിയൊരു കോംപിനേഷൻ തരംഗമാകുന്നു. സോഷ്യൽ മീഡിയയിൽ സജീവനായ സിംഗപ്പുരിലെ ഒരു യുവാവിന്റെ വീഡിയോ ആണ് ചർച്ചയാകുന്നത്.
തണ്ണിമത്തൻ-മയോണൈസ് കോംബോ ആണ് ഇഷ്ടൻ അവതരിപ്പിച്ചിരിക്കുന്നത്. തണ്ണിമത്തൻ മുറിച്ചെടുത്തശേഷം മയോണൈസ് ക്രീം തേച്ചുപിടിപ്പിക്കുന്നു. തുടർന്നു കഴിക്കുന്നു. വിഭവം രുചികരമാണെന്നു വീഡിയോയിലെ യുവാവിന്റെ മുഖം കണ്ടാൽതന്നെ മനസിലാകും. തന്റെ പരീക്ഷണവിഭവത്തെക്കുറിച്ചു ലഘുവിവരണവും യുവാവ് നൽകുന്നുണ്ട്. എന്തായാലും വിചിത്രവിഭവം നെറ്റിസൺസ് ഏറ്റെടുത്തു. നിരവധിപ്പേർ കോംപിനേഷൻ പരീക്ഷിച്ചെന്നും രുചികരമാണെന്നും അഭിപ്രായപ്പെട്ടു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.