പാലക്കാട്: ജലസംഭരണി തകർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നതാണ് മരണ കാരണം.
വെള്ളത്തിന്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടി ഒഴുകുകയായിരുന്നു. ഒരു മണിക്കൂറാണ് ഈ വെള്ളത്തിൽ അമ്മയും കുഞ്ഞും അകപ്പെട്ട് കിടന്നത്.
ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പശു ഫാമിലെ ടാങ്കാണ് പൊട്ടിയത്. സിമന്റ് കൊണ്ട് ഒന്നര വർഷം മുമ്പ് കെട്ടിയതായിരുന്നു ടാങ്ക്.